2010 മാർച്ച് 20, ശനിയാഴ്‌ച

മുഹമ്മദ് നബിയുടെ(Saw) വാക്കുകള്‍

* സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
* ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവുംനീചമായ സ്ഥാനമാണുള്ളത്.
* ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
* അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനംസ്വീകരിക്കപ്പെടുകയില്ല.
* നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ഉത്തമം.
* ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധംചേര്‍ത്തതിന്റെതും.
* മതം ഗുണകാഷയാകുന്നു.
* മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
* കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍പ്പെട്ടവനല്ല.
* വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
* ** **വിവാഹം** **നിങ്ങള്‍ പരസ്യ പ്പെടുത്തണം.
** * **ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍** **നിങ്ങള്‍ വിലകൂട്ടി പരയരുത്.
** * **നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ** **വഞ്ചിക്കുകയോ ചെയ്യരുത്.
** * **നിങ്ങള്‍ പരസ്പരം** **ഭീഷണിപ്പെടുത്തരുത്.
** * **നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ** **കൂട്ടരുത്.
** * **മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം
പറയരുത്.** * **നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.** * **ഒരുവന്‍ രോഗിയായാല്‍** **അവനെ സന്ദര്‍ശിക്കണം..** * **ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം** **സ്വീകരിക്കണം.** * **പരസ്പരം കരാറുകള്‍ പലിക്കണം.** * **അതിഥികളെ ആദരിക്കണം.** * **അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ** **വന്നാലും സ്വീകരിക്കരുത്.** * **ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം** **അതിലാണുള്ളത്.** * **തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി** **കൊടുക്കാത്തവനുമായിഅന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.** * **വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ** **ഭാഗ്യവാന്‍.** * **അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍** **പ്രതീക്ഷിക്കുക.** * **ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത** **വഞ്ചനയില്ല.** * **മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക.** **അവനുംഅല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.** *** **നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി** **വര്‍ത്തിക്കുന്നവനാണ്.**** * **ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച** **കാര്യമാണ് വിവാഹ മോചനം.** * **നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം** **ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ദൈവ സിംഹാസനം പോലും വിറക്കും** * ** **സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും** **നിങ്ങള്‍ക്ക്പ്രതിഫലമുണ്ട്**.** * **ധനം എല്ലാവര്‍ക്കും** **നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയുംസത്സ്വഭാവവും എല്ലാവര്‍ക്കും** **നല്‍കാന്‍ കഴിയും.** * **ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ** **രാജ്യത്തേക്കടുപ്പിക്കും.** * **അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം** **നല്ല മാര്‍ഗത്തില്‍ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.** * ** **സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും** **ഉത്തമമായത്**.** * **ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്.** **ദൈവ കോപം മാതാപിതാക്കളുടെകോപത്തിലാണ്.** * **ദൈവം** **ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം****ചേര്‍ക്കുന്നതിനുമാണ്.**** * **മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല** **ശക്തന്‍. കോപം വരുമ്പോള്‍ അത്അടക്കി നിര്‍ത്തുന്നവനാണ്.** * **കോപം** **വന്നാല്‍ മൌനം പാലിക്കുക.** * **നിങ്ങള്‍ ആളുകള്‍ക്ക്** **എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്.സന്തോഷിപ്പിക്കുക.** **വെറുപ്പിക്കരുത്.** * **മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍** **നിങ്ങള്‍ക്ക്പുണയമുണ്ട്.** * **നിങ്ങളുടെ അടുത്ത് കൊച്ചു** **കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെപോലെയാവുക.** * **നിങ്ങള്‍ക്ക് ള്‍ഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്.അത് നന്ദി** **കേടാണ്.** * **മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും** **വിശ്വാസിയല്ല.** * **ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ** **നാളില്‍ ദൈവംഅവന്റെ ന്യൂനതയും മറച്ചു വെക്കും.** * **തീ വിറകിനെ എന്ന** **പോലെ അസൂയ നന്മകളെ മായ്ച്ചു കളയും** * **ലഹരിയുണ്ടാക്കുന്ന എല്ലാ** **വസ്തുക്കളും നിഷിദ്ധമാണ്.** * **മദ്യം മ്ലേച്ച വൃത്തിയുടെ** **മാതാവാകുന്നു.** * **കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും** **അതിനിടയില്‍നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു** * **പിശുക്ക്** **സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍പ്രേരിപ്പിക്കും.** * **മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.** * **സ്വന്തം** **കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായഭക്ഷണമില്ല.** * **പ്രഭാത പ്രാര്‍ത്ഥന ക്ഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍** **വിശ്രമിക്കരുത്.**

1 അഭിപ്രായം:

  1. സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.

    ഭാവുകങ്ങള്‍..
    തുടരുക.

    മറുപടിഇല്ലാതാക്കൂ